ശരീര ദുർഗന്ധമാണോ പ്രശ്‌നം? തടയാൻ ഇതാ ചില മാർഗങ്ങൾ

By News Bureau, Malabar News
Ajwa Travels

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ശരീര ദുർഗന്ധം. നിരവധി ആളുകളിൽ അസ്വസ്‌ഥത സൃഷ്‌ടിക്കുന്ന ഈ പ്രശ്‌നം ശരീരത്തിലെ ബാക്‌ടീരിയകളുടെ പ്രവർത്തനം വഴിയാണ് സംഭവിക്കുന്നത്.

വിയർക്കുന്നത് ഒഴിവാക്കാൻ നമുക്കാകില്ലെങ്കിലും ദുർഗന്ധം ഒരു പരിധി വരെ തടയാനാകും. അതിനുള്ള ചില മാർഗങ്ങൾ പരിചയപ്പെടാം.

  • കുളിക്കുന്ന വെള്ളത്തില്‍ വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും. മിന്റ് (പുതിന), ഒരു ടീസ്‌പൂണ്‍ സ്‌ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.
  • സോഡാക്കാരം അഥവാ ബേക്കിംങ് സോഡ പേസ്‌റ്റ് രൂപത്തിലാക്കി, അത് ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ശരീര ദുര്‍ഗന്ധം അകറ്റാന്‍ ബേക്കിങ് സോഡ വളരെ ഗുണം ചെയ്യും.
  • ഉരുളക്കിഴങ്ങും മികച്ച ഒരു പ്രതിവിധിയാണ്. വിയര്‍പ്പു കൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരുളക്കിഴങ്ങ് മുറിച്ച് ഉരസാം.
  • റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്.
  • നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് വെള്ളം തലയിലൊഴിച്ചു കുളിക്കുന്നത് മുടിയിലെ ദുര്‍ഗന്ധം അകറ്റും.

ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.

Most Read: ‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈയിൽ; ടീസർ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE