ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ

By News Bureau, Malabar News
Ajwa Travels

ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. കാ‍ഡിസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം.

48ആം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാ‍ഡിസിനായി ഗോൾ നേടിയത്. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മൽസരം.

നിലവിൽ 31 മൽസരങ്ങളിൽ നിന്ന് 60 പോയിന്റുമായി ലീഗിൽ രണ്ടാം സ്‌ഥാനത്താണ് ബാഴ്സലോണ. റയൽ മാഡ്രിഡാണ് ഒന്നാം സ്‌ഥാനത്ത്. 32 കളികളില്‍ 75 പോയിന്റാണ് റയലിന്റെ സമ്പാദ്യം.

അവസാന മൽസരത്തില്‍ സെവിയ്യയെക്കെതിരെ റയൽ ജയം സ്വന്തമാക്കിയിരുന്നു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം വമ്പൻ തിരിച്ചുവരവാണ് റയൽ മാഡ്രിഡ് നടത്തിയത്. 3-2നാണ് റയൽ മാഡ്രിഡിന്റെ വിജയം.

Most Read: ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE