‘തോർ: ലവ് ആൻഡ് തണ്ടർ’ ജൂലൈയിൽ; ടീസർ പുറത്ത്

By Film Desk, Malabar News
Ajwa Travels

മാർവലിന്റെ ‘തോർ’ സീരീസിലെ നാലാം ചിത്രമായ ‘തോർ: ലവ് ആൻഡ് തണ്ടർ’ ടീസർ പുറത്തു വിട്ടു. ക്രിസ് ഹെംസ്‌വർത്ത് നായകനായ ചിത്രത്തിലെ വിസ്‌മയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം വെളിപ്പെടുത്തുന്നതാണ് ടീസർ. അവസാന ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന നതാലി പോർട്ട്മാന്റെ തോർ ലുക്കും കൈയ്യടി നേടുന്നു.

2022 ജൂലൈ 8നാണ് ചിത്രത്തിന്റെ റിലീസ്. ‘തോർ’, ‘ജോജോ റാബിറ്റ്’ ചിത്രങ്ങൾക്ക് ശേഷം തൈക വൈറ്റിറ്റിയാണ് ‘തോർ: ലവ് ആൻഡ് തണ്ടർ’ സംവിധാനം ചെയ്യുന്നത്. ഡിസി കോമിക്‌സിന്റെ ബാറ്റ്മാൻ ബിഗിൻസിൽ ടൈറ്റിൽ റോൾ അവതരിപ്പിച്ച ക്രിസ്‌റ്റിൻ ബെയ്‌ൽ മാർവൽ ചിത്രത്തിൽ എത്തുന്നുവെന്ന വാർത്ത നേരത്തെ തന്നെ ചർച്ചയായിരുന്നു. കൂടാതെ ചിത്രത്തിനായി മൊട്ടയടിച്ച് എത്തിയ ബെയ്‌ലിന്റെ പുതിയ ലുക്കും ആരാധകർ ആവേശത്തോടെ സ്വീകരിച്ചിരുന്നു.

‘അവേഞ്ചേഴ്‌സ്: എൻഡ് ഗെയിമി’ന് ശേഷം തോറിന്റെയും അസ്‌ഗാർഡ് നിവാസികളുടെയും മറ്റൊരു പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തോറിന്റെ അസ്‌തിത്വം കണ്ടെത്താൻ നടത്തുന്ന ഒരു സാഹസിക യാത്ര കൂടിയാണ് ചിത്രം. കൂടാതെ ‘ഗാർഡിയൻസ് ഓഫ് ഗാലക്‌സി’യിൽ നിന്നുള്ള പീറ്റർ ക്വിൽ ഉൾപ്പടെയുള്ള പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതായും കാണിക്കുന്നുണ്ട്.

Most Read: മധുരം അൽപ്പം കുറയും; സംസ്‌ഥാനത്ത്‌ പഴവർഗങ്ങളുടെ വില കുതിച്ചുയരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE