പെരുമ്പാവൂരിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Four-year-old girl sexually assaulted in Perumbavoor
Representational Image
Ajwa Travels

പെരുമ്പാവൂർ: കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാല് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ അസം സ്വദേശികളായ സാജാലാൽ, ഉബൈദുള്ള എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളിയുടെ മകളാണ് അതിക്രമത്തിന് ഇരയായത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇന്നലെ വൈകിട്ട് വടക്കാട്ടുപടിയിലെ പ്ളൈവുഡ്‌ ഫാക്‌ടറിയിലാണ് സംഭവം നടന്നത്.

ഇതേ കമ്പനിയിലെ ജീവനക്കാരിയാണ് കുട്ടിയുടെ മാതാവ്. കുട്ടി സ്‌കൂൾ വിട്ടതിന് ശേഷം ഇവിടെ എത്തുകയായിരുന്നു. ഇവിടെ ജോലി നോക്കിയിരുന്ന രണ്ടുപേർ കുട്ടിയെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് വിവരം.

ശാരീരികമായ അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് പോലീസ് അറിയിക്കുന്നത്. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Most Read| ഖത്തറിന്റെ നിർണായക ഇടപെടൽ; ബന്ദികളായ രണ്ടു യുഎസ് വനിതകൾക്ക് മോചനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE