കോഴിക്കോട്: കട്ടിപ്പാറയിൽ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകൾ വൈഷ്ണവയാണ് മരിച്ചത്. കട്ടിപ്പാറ നസ്റത്ത് യുപി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണവ തിരിച്ചു വരാത്തതിനെ തുടർന്ന് സഹോദരങ്ങൾ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിതാവ് സ്ഥലത്തെത്തി ജനൽ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് വൈഷ്ണവയെ തൂങ്ങിയ നിലയിൽ കണ്ടത്.
തുടർന്ന് വാതിൽ തകർത്താണ് വീട്ടുകാർ അകത്തേക്ക് കടന്നത്. വൈഷ്ണവയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ജനങ്ങൾ സഹകരിക്കണം, സംസ്ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി





































