കൊല്ലം: മണ്റോതുരുത്തില് കൊല്ലപ്പെട്ട മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപരം തന്നെയെന്ന് ആവര്‍ത്തിച്ച് സിപിഐഎം. ബിജെപി ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാര്‍ട്ടി അംഗത്വം നല്‍കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആരോപിച്ചു.
കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു മണ്റോതുരുത്തില് സിപിഐഎം പ്രവര്‍ത്തകനായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപി ആണെന്നും സിപിഐഎം ആരോപിച്ചു.
പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആണെന്നും, വിശദമായ അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും വിജയരാഘവന് പറഞ്ഞു. കൊലക്ക് പിന്നില്‍ വ്യക്തി വൈരാഗ്യം ആണെന്നായിരുന്നു പൊലീസ് ഭാഷ്യം.
Read also: സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ; തൊഴിൽ തട്ടിപ്പ് കേസിൽ തെളിവുകൾ പുറത്ത്






































