മണിലാൽ കൊലപാതകം; ബിജെപി പ്രവർത്തകൻ റിമാൻഡിൽ

By Trainee Reporter, Malabar News
remand-Malabar-News
Representational Image
Ajwa Travels

കുണ്ടറ: മൺറോതുരുത്തിൽ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിൽ പ്രതിയായ ബിജെപി പ്രവർത്തകനെ റിമാൻഡ് ചെയ്‌തു. മൺറോതുരുത്ത് വില്ലിമംഗലം സ്വദേശി തുപ്പാശേരിൽ അശോകൻ (56) ആണ് റിമാൻഡിലായത്.

സിപിഎം പ്രവർത്തകൻ വില്ലിമംഗലം നിധിപാലസിൽ മണിലാലാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ മണിലാലിന്റെ കൊലക്ക് പിന്നിൽ രാഷ്‌ട്രീയമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസ്  കൂടുതൽ വിശദമായി പരിശോധിക്കുമെന്ന് റൂറൽ എസ്‌പി ആർ ഇളങ്കോവൻ അറിയിച്ചു.

അതേസമയം, കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നാണ് കൊല്ലപ്പെട്ട മണിലാലിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ഇത് ബിജെപി നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ചു.

Read also: തനിക്കും കുടുംബത്തിനും നേരെ ഭീഷണി, സംരക്ഷണം വേണം; സ്വപ്‍ന സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE