മലപ്പുറം: മാതാവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സ്മാർട് ഫോൺ നൽകി പ്രവാസിയായ വിഎം അബൂബക്കർ. അദ്ദേഹത്തിന്റെ മാതാവ് ഐഷുവിന്റെ ഒന്നാം ചരമവാർഷികത്തിന് നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് സിപിഎം പുതുപൊന്നാനി സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന പദ്ധതിയിലേക്കാണ് മൂന്ന് സ്മാർട് ഫോൺ നൽകിയത്.
വിദ്യാർഥികൾക്ക് സ്മാർട് ഫോൺ നൽകുന്ന പദ്ധതി സിപിഎം പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ. പികെ ഖലീമുദ്ദീൻ, ബ്രാഞ്ച് സെക്രട്ടറി പികെ ഷാഹുലിന് മൊബൈൽ നൽകി ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബാത്തിഷ, വി ശൈലജ, അക്കരയിൽ ഖദീജ എന്നിവർ പങ്കെടുത്തു.
Most Read: ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍








































