ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍

By Desk Reporter, Malabar News
Kataluna-Enriquez-Miss Nevada USA
Ajwa Travels

വാഷിംഗ്‌ടൺ: ഈ വർഷത്തെ അമേരിക്കയിലെ മിസ് നെവാഡ മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. അമേരിക്കന്‍ വംശജയായ കാറ്റലൂന എന്റിക്വിസ് എന്ന ട്രാന്‍സ് വുമണ്‍ ആണ് ഇത്തവണ മിസ് നെവാഡ യുഎസ്എ കിരീടത്തിന് അർഹയായത്. 21 മൽസരാർഥികളെ മറികടന്നാണ് കാറ്റലൂന സൗന്ദര്യ മൽസരങ്ങളില്‍ ചരിത്രം കുറിച്ചത്.

ഒരു ട്രാന്‍സ് ജെന്‍ഡറിനെ മിസ് യുഎസ്എ മൽസരാർഥിയായി കാണണമെന്ന് എന്നും സ്വപ്‌നം കണ്ടവളാണ് 27കാരിയായ കാറ്റലൂന. എന്നാല്‍ അത് താന്‍ തന്നെയാകും എന്ന് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.

“ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്നെപ്പോലെ ഒരാള്‍ മിസ് യുഎസ്എ മൽസരാർഥിയാവണമെന്ന്. അത് ഞാന്‍ തന്നെയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല,”- കാറ്റലൂന വാഷിങ്ടണ്‍ പോസ്‌റ്റിനോട് പറഞ്ഞു.

തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെ കുറിച്ചും കാറ്റലൂന പരാമർശിച്ചു. എല്ലാവരും വെറുത്തപ്പോള്‍ മരിച്ചു പോയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. പലപ്പോഴും നിശബ്‌ദമായി താഴ്‌ത്തികെട്ടലുകളെ സഹിച്ചിട്ടുണ്ടെന്നും പറഞ്ഞ കാറ്റലൂന ഒടുവില്‍ താന്‍ അതിനെയെല്ലാം അതിജീവിച്ചെന്നും ആത്‌മവിശ്വാസത്തോടെ പറഞ്ഞു.

മിസ് നെവാഡ യുഎസ്എ അവരുടെ ഇൻസ്‌റ്റഗ്രാം പേജില്‍ മഴവില്‍ നിറമുള്ള ക്രൗണിനൊപ്പം കാറ്റലൂനയെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവച്ചു.

 

View this post on Instagram

 

A post shared by Kataluna Enriquez (@missnvusa)

Most Read:  ‘ബീസ്‌റ്റ്’ ഒരുങ്ങുന്നു; വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE