അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും അബുദാബിയില്‍ എത്തുന്ന ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ അബുദാബി എമര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പരിശോധന നടത്താത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിക്കാണ് രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഉള്ളത്. അബുദാബിയില്‍ പ്രവേശിച്ച ശേഷം ആറാം ദിവസം പിസിആര്‍ പരിശോധന നടത്താത്തവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നത് ഒഴിവാക്കാനാണ് പിസിആര്‍ പരിശോധന കര്‍ശനമായും നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ആളുകള്‍ നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
Read also : ഐപിഎല്‍ ഓഫറുകളുമായി ജിയോ







































