റമദാനിലെ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; അബുദാബി

By Team Member, Malabar News
Abu Dhabi Ban Heavy Vehicles During The Peak Hours In Ramadan

അബുദാബി: റമദാൻ മാസത്തിലെ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അബുദാബിയിലും അൽ ഐനിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8 മണി മുതൽ 10 മണി വരെയും, ഉച്ചക്ക് ശേഷം 2 മണി മുതൽ 4 മണി വരെയുമാണ് നിയന്ത്രണം.

അന്‍പതിലധികം യാത്രക്കാരെ വഹിക്കുന്ന ബസുകള്‍, ഹെവി ഡ്യൂട്ടി ട്രക്കുകൾ, ലോറികൾ എന്നിവ നിരോധിക്കുമെന്ന് അബുദാബി പോലീസ് വ്യക്‌തമാക്കി. വിവിധ മേഖലകളുമായി സഹകരിച്ച് സുഗമമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനും വിശുദ്ധ മാസത്തിൽ ഹെവി ഡ്യൂട്ടി വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്‌ക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read also: കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കലിന് അടിയന്തര നീക്കവുമായി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE