സ്വകാര്യ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം; അബുദാബി

By Team Member, Malabar News
Classroom Education Will Start In Abu Dhabi From The Next Academic Year

അബുദാബി: സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. വിദ്യാഭാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസ് അനുവദിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ഇത്തരത്തിൽ ഓൺലൈൻ ക്‌ളാസിൽ തുടരാൻ അർഹതപ്പെട്ട വിദ്യാർഥികൾ ആരോഗ്യവിഭാഗം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് ഈ മാസം 8ആം തീയതിക്ക് മുൻപായി സ്‌കൂളുകളിൽ ഹാജരാക്കണം. അതേസമയം ഈ മാസം 11ആം തീയതി മുതൽ 2 വർഷത്തെ ഇടവേളക്ക് ശേഷം സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങും.

എന്നാൽ ഇന്ത്യൻ സ്‌കൂളുകളിൽ മാത്രമാണ് തിങ്കളാഴ്‌ച മുതൽ പുതിയ അധ്യയനം ആരംഭിക്കുക. പ്രാദേശിക, വിദേശ സിലബസുകൾ പിന്തുടരുന്ന സ്‌കൂളുകളിൽ സെപ്റ്റംബർ മുതലാണ് പുതിയ അധ്യയനം ആരംഭിക്കുക.

Read also: ഡ്രൈവറെ മാറ്റില്ല- നിലപാടിലുറച്ച് മേയർ; പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കൗൺസിലർമാരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE