ഐപിഎല്‍ ഓഫറുകളുമായി ജിയോ

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ്‌ ഈ ഓഫറുകള്‍ ലഭിക്കുക.

598 രൂപയുടെ റീചാര്‍ജിലൂടെ ഉപഭോക്താക്കള്‍ക്ക് ദിവസേന 2 ജിബി ഡാറ്റ വീതം 56 ദിവസത്തേക്ക് ലഭിക്കുന്നു. ഈ റീചാര്‍ജില്‍ ജിയോ ഉപഭോതാക്കള്‍ക്ക് മുഴുവനായി 112 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത്. കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്ക് ഉള്ള കോളുകള്‍ക്ക് 2000 മിനിറ്റും ലഭിക്കുന്നതാണ്. 1 വര്‍ഷത്തേക്കാണ് ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

Read Also: ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ് 

അതേസമയം 401 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ദിവസേന 3 ജിബി ഡാറ്റ ലഭിക്കും.കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും കൂടാതെ മറ്റു കണക്ഷനുകളിലേക്ക് 1,000 മിനുട്ടും ലഭിക്കും. 28 ദിവസത്തേക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. കൂടാതെ 6 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ്.

ഈ റീചാര്‍ജില്‍ മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുക. ജിയോ സിനിമ, ജിയോ ടിവി, ജിയോ ന്യൂസ് കൂടാതെ മറ്റ് ആപ്ലിക്കേഷനുകളും ഈ ഓഫറുകള്‍ക്ക് ഒപ്പം ലഭിക്കും. അതോടൊപ്പം ഡിസ്‌നി ഹോട്സ്റ്റാര്‍ സര്‍വീസുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കും. ഓണ്‍ലൈനിലൂടെ ഐപിഎല്ലും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE