ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ്; സേവാഗ്

By News Desk, Malabar News
sehwag about dhoni
Sehwag and Dhoni
Ajwa Travels

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഒരു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്‌ത മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവാണ് ഈ പ്രത്യേകതക്ക് മാറ്റ് കൂട്ടുന്ന പ്രധാന ഘടകമെന്ന് സേവാഗ് പറയുന്നു.

‘ഈ സീസണ്‍ കാണികള്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ സ്‌പെഷ്യലാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവാകും ഐപിഎല്ലിലെ ഏറ്റവും ആകര്‍ഷകമായ കാഴ്‌ച. ഇത് കൂടാതെ ഒട്ടേറെ ആകര്‍ഷണങ്ങള്‍ സീസണില്‍ കാത്തിരിക്കുന്നുണ്ട്. അതെല്ലാം എടുത്ത് പറയേണ്ടതുണ്ടോ?’-സേവാഗ് ചോദിച്ചു.

ഐപിഎല്‍ 13-ാം സീസണിന് യുഎഇയില്‍ ശനിയാഴ്ച തുടക്കമാകും. അന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ശേഷം ധോണി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയില്ല. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ധോണിയുടെ തിരിച്ചു വരവാണ് ഐപിഎല്ലിന്റെ ആകര്‍ഷണം എന്ന സേവാഗിനെ പ്രസ്‌താവനയെ ആരാധകരും ശരി വെച്ചു.

ലോക് ഡൗണ്‍ കാലത്ത് പഴയ മത്സരങ്ങള്‍ കാണാനും വിശകലനം ചെയ്യാനുമാണ് കൂടുതല്‍ സമയം ചെലവഴിച്ചതെന്ന് സേവാഗ് പറഞ്ഞു. ‘ഇന്ത്യക്കാരെ സംബന്ധിച്ച് നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ് ക്രിക്കറ്റ്. അതുകൊണ്ടാണ് ക്രിക്കറ്റിന്റെ മടങ്ങി വരവിനായി ഇത്രയേറെ ആകാംക്ഷയോടെ കാത്തിരുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE