ഐപിഎൽ ആദ്യ പ്ളേ ഓഫിൽ ഇന്ന് രാജസ്‌ഥാൻ-ഗുജറാത്ത്‌ പോരാട്ടം

By Staff Reporter, Malabar News
rr_vs_gt
Ajwa Travels

മുംബൈ: പതിനഞ്ചാമത് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ചൊവ്വാഴ്‌ച അറിയാം. വൈകീട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിൽ രാജസ്‌ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. പ്രാഥമിക ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരാണ് ഗുജറാത്ത്, രാജസ്‌ഥാന്‍ രണ്ടാം സ്‌ഥാനക്കാരും. ചൊവ്വാഴ്‌ച ജയിക്കുന്ന ടീം ഫൈനലിലെത്തും.

തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. ബുധനാഴ്‌ചത്തെ എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയര്‍ കളിക്കണം. അതില്‍ ജയിച്ചാല്‍ ഇന്ന് തോൽക്കുന്ന ടീമിന് ഫൈനലിൽ എത്താനുള്ള അവസരമുണ്ട്. ആദ്യ ഐപിഎലിന് ഇറങ്ങിയ ഗുജറാത്തിന് ഇത് സ്വപ്‌ന തുല്യമായ തുടക്കമാണ്. മറുഭാഗത്ത് മുൻ ചാമ്പ്യൻമാരായ രാജസ്‌ഥാനാവട്ടെ കിരീട പ്രതീക്ഷയിലുമാണ്.

Read Also: ക്വാഡ് ഉച്ചകോടി ഇന്ന്; മോദി-ബൈഡൻ കൂടിക്കാഴ്‌ചയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE