അബുദാബി; ആറാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍

By Team Member, Malabar News
Malabarnews_abu dhabi
Representational image
Ajwa Travels

അബുദാബി : കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി, അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധനക്ക് വിധേയരാകണം എന്ന നിബന്ധന പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്തു നിന്നും അബുദാബിയില്‍ എത്തുന്ന ആളുകള്‍ ആറാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ അബുദാബി എമര്‍ജെന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി പരിശോധന നടത്താത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിക്കാണ് രാജ്യത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഉള്ളത്. അബുദാബിയില്‍ പ്രവേശിച്ച ശേഷം ആറാം ദിവസം പിസിആര്‍ പരിശോധന നടത്താത്തവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നത് ഒഴിവാക്കാനാണ് പിസിആര്‍ പരിശോധന കര്‍ശനമായും നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ആളുകള്‍ നിബന്ധനകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

Read also : ഐപിഎല്‍ ഓഫറുകളുമായി ജിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE