തൃശൂർ : ജില്ലയിലെ കുതിരാനില്‍ ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടര്‍ന്ന് 3 പേര്‍ മരിച്ചു. വാഹനത്തിനുള്ളില്‍ കുടുങ്ങി കിടന്ന ഒരാളെ രക്ഷിച്ചിട്ടുണ്ട്. ചരക്കുലോറി കൂട്ടിയിടിച്ച ബൈക്കിലെ രണ്ട് പേരും, കാറിലെ ഒരാളുമാണ് മരിച്ചത്. അപകടം നടന്നതോടെ ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്.
Read also : മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്ത്; സാരഥി ജസ്‌റ്റിൻ ബേബി






































