കല്ലട ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്; രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ

By Trainee Reporter, Malabar News
palakkad-bus-accident
Ajwa Travels

പാലക്കാട്: കല്ലട ട്രാവൽസിന്റെ ദീർഘദൂര ബസ് മറിഞ്ഞു അപകടം. പാലക്കാട് ജില്ലയിലെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ ഇന്ന് രാവിലെ 7.45നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ വ്യക്‌തമാക്കി. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. അപകട സമയത്ത് ജീവനക്കാർ ഉൾപ്പടെ 38 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിലെത്തിയ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒറ്റപ്പാലം എംഎൽഎ സ്‌ഥലത്തെത്തിയിട്ടുണ്ട്. തിരുവാഴിയോട് ഇറക്കത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു.

Most Read| റെയ്‌ഡ്‌ അവസാനിച്ചു; ഇഡി പരിശോധന അജണ്ടയുടെ ഭാഗമെന്ന് എസി മൊയ്‌തീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE