പാലക്കാട് വാഹനാപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു

By Trainee Reporter, Malabar News
Accident In adimali
Representational Image
Ajwa Travels

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനൻ (50), മകൾ വർഷ (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന വർഷ വൈകിട്ട് ആറരയോടെയാണ് മരിച്ചത്.

മണ്ണാർക്കാട് കരിമ്പ മാച്ചാംതോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയെ മറികടക്കാൻ ശ്രമിച്ച ബൈക്ക്, മോഹനനും വർഷവും സഞ്ചരിച്ച സ്‌കൂട്ടറുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലടിക്കോട് സ്വദേശി വിഷ്‌ണുവിനും പരിക്കേറ്റിട്ടുണ്ട്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE