മുംബൈ: മിർസാപൂർ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്‌മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി. മുംംബൈയിലെ വെർസോവയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.
മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പോലീസിന്റെ നിഗമനം. നടന്റെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന്റെ പൂട്ട് തകർത്താണ് പോലീസ് അകത്ത് കയറിയത്.
ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
‘മിർസാപൂർ’ വെബ് സീരീസിലൂടെയാണ് ബ്രഹ്‌മ മിശ്ര ശ്രദ്ധ നേടിയത്. ‘ലളിത്’ എന്ന കഥാപാത്രത്തെയാണ് ഇദ്ദേഹം സീരീസിൽ അവതരിപ്പിച്ചത്.
Most Read: വഞ്ചനാ കേസ്; കെപി ഗോസാവിയെ വീണ്ടും അറസ്‌റ്റ് ചെയ്‌തു







































