വഞ്ചനാ കേസ്; കെപി ഗോസാവിയെ വീണ്ടും അറസ്‌റ്റ് ചെയ്‌തു

By Syndicated , Malabar News
gosavi-detained-in-pune
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ ആര്യന്‍ ഖാന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസിലെ എന്‍സിബി സാക്ഷി കെപി ഗോസാവിയെ പോലീസ് വീണ്ടും അറസ്‌റ്റ് ചെയ്‌തു. വഞ്ചന കേസില്‍ പല്‍ഘര്‍ പൊലീസാണ് ഇത്തവണ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. മറ്റൊരു കേസില്‍ ഇയാളെ പുനെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ ലഷ്‌കര്‍ പോലീസും ഫറക്ഷാനാ പോലീസും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.

ഗോസാവിയും എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയും ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണവുമായി ഗോസാവിയുടെ അംഗരക്ഷകൻ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു. ഇവർ രണ്ടുപേരുമാണ് ആര്യൻ ഖാൻ കേസിലെ എൻസിബി സാക്ഷികളാണ്. എന്നാൽ പ്രഭാകര്‍ സെയില്‍ പറയുന്നത് നുണയാണെന്നും പണം തട്ടാനുള്ള ശ്രമം നടന്നിട്ടില്ലെന്നുമാണ് ഗോസാവിയുടെ വാദം.

Read also: ബാബറിന് മുൻപ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ; ഹിമന്ത ബിശ്വ ശർമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE