മുംബൈ: തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് സമൂഹ മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് എന്‍സിബി ഉദ്യോഗസ്‌ഥന്‍ സമീര്‍ വാങ്കഡെ. ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവക്കെതിരായി സമീര്‍ വാങ്കഡെ മുംബൈ ദിന്‍ദോഷി കോടതിയിലാണ് ഹരജി നല്‍കിയത്. കേസ് ഈ മാസം 17ന് ഹരജി കോടതി പരിഗണിക്കും.
തനിക്കും ഭാര്യക്കും എതിരായി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നും അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാൻ കോടതി ഉത്തരവിടണമെന്നും വാങ്കഡെ ഹരജിയില്‍ ആവശ്യപ്പെടുന്നു. വാങ്കഡെയുടെ കുടുംബത്തിനെതിരായ പ്രസ്‌താവനകളില്‍ മഹാരാഷ്‍ട്ര ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് മഹാരാഷ്‍ട്ര ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരി പാര്‍ട്ടി കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്നു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ യൂണിറ്റ് മേധാവിയായ സമീര്‍ വാങ്കഡെ. കേസ് അന്വേഷണ സമയത്ത് കോഴ ആരോപണവും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ആരോപണവും ഉയര്‍ന്നിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.
Read also: ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’; സംസ്‌ഥാനങ്ങൾ കേന്ദ്രഫണ്ട് ചെലവഴിച്ചത് പരസ്യങ്ങൾക്ക് വേണ്ടി