ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യം അറിയിച്ച് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപീകരിച്ച് നൂറ് വർഷം തികയുന്ന സാഹചര്യത്തിൽ സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മഹാത്‌മ്യം വാക്കുകള്‍ക്ക് അതീതമാണ്. എനിക്ക് പാര്‍ട്ടിയില്‍ ചേരാന്‍ താൽപര്യമുണ്ട്”- ജാക്കി ചാന്‍ പറഞ്ഞു. 2013ല്‍ ജാക്കി ചാനെ ചൈനീസ് പാര്‍ലമെന്റിന്റെ പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ടേറ്റീവ് കോണ്‍ഫറന്‍സ് എന്ന സഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തിരുന്നു.
Read also: നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും







































