നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും

By Staff Reporter, Malabar News
neet-exam-2021 date announced
Representational Image
Ajwa Travels

ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155ൽ നിന്ന് 198 ആക്കിയിട്ടുണ്ട്.

പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. നേരത്തെ ജെഇഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ നീറ്റ് പരീക്ഷ സെപ്റ്റംബർ 5ന് നടക്കും എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ വാർത്ത തള്ളി പിഐബി രംഗത്തെത്തി.

Read Also: ഉദ്ധവും അജിത് പവാറും എന്റെ യാത്രകൾ ട്രാക്ക് ചെയ്യുന്നു; ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE