ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യം തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. മുഴുവന്‍ നീതിന്യായ വ്യവസ്‌ഥയെ കുറിച്ചുമാണ് രാഹുലിന്റെ പരാമർശമെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ കുറിച്ച് പറഞ്ഞിട്ടില്ലെന്നും അറ്റോർണി ജനറൽ നിരീക്ഷിച്ചു.
നീതിപീഠത്തില്‍ മുഴുവൻ കേന്ദ്രസര്‍ക്കാര്‍ അനുകൂലികളെ നിയമിച്ചിരിക്കുന്നു എന്നായിരുന്നു ഒരു അഭിമുഖത്തിൽ രാഹുലിന്റെ പരാമര്‍ശം. ഇതേതുടർന്ന് അഡ്വ. വിനീത് ജിന്‍ഡാലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.
എന്നാൽ സുപ്രീം കോടതിക്കെതിരെ മാത്രമായ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ എജിയെന്ന നിലയില്‍ തന്റെ പരിഗണനയില്‍ വരൂ എന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്‌തമാക്കി.
Read also: ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായി; നിയമസഭയിലെ പോലീസ് അതിക്രമത്തിൽ കോൺഗ്രസ്









































