മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്‌ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്‌ക്ക് അടുത്തായി കുറഞ്ഞു.
ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കണ്ണൂർ-ദമാം സർവീസ്. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ ഉള്ളത്. കണ്ണൂരിൽ നിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.
ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ് ആരംഭിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ ഉണ്ടാവുക. ഇതോടെ ആഴ്‌ചയിൽ ഏഴ് ദിവസവും കണ്ണൂരിനും ദമാമിനുമിടയിൽ സർവീസ് ഉണ്ടാകും.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’