ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ഇദ്ദേഹം.
1982 ബാച്ച് ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ്. വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1999ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള വിആർ ചൗധരിക്ക് വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വായു സേനാ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.
Read also: കശ്‌മീർ ബിജെപിയുടെ പരീക്ഷണ ശാല; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി