കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ കവരത്തി പോലീസിന് മുന്നിൽ ഹാജരാകാൻ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന ലക്ഷദ്വീപിലേക്ക്. ദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് ഐഷയുടെ നിലപാട്.
രാജ്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഐഷ നെടുമ്പാശേരിയിൽ പറഞ്ഞു. പോലീസിന് മുന്നിൽ ഹാജരാകാൻ ലക്ഷദ്വീപിലേക്ക് പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഐഷ. അഭിഭാഷകനൊപ്പം ദ്വീപിലെത്തുന്ന ഐഷ സുൽത്താന നാളെ വൈകിട്ട് നാലരക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും.
Also Read: പോലീസിനെ കണ്ട് ഭയന്നോടി; 16കാരൻ ആത്മഹത്യ ചെയ്ത നിലയിൽ








































