‘ഐശ്വര്യ കേരളയാത്ര’; ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31 മുതല്‍

By Team Member, Malabar News
ramesh chennithala
രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31ആം തീയതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഐശ്വര്യ കേരളയാത്ര ആരംഭിക്കുമെന്ന് വ്യക്‌തമാക്കി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഫെബ്രുവരി 1ആം തീയതിയാണ് നേരത്തെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചതെങ്കിലും 31ആം തീയതി വൈകുന്നേരം 4 മണിയോടെ യാത്ര തുടങ്ങാന്‍ പിന്നീട് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രവാക്യം ഉയര്‍ത്തികൊണ്ട് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളും സന്ദര്‍ശിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി 22ആം തീയതിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐശ്വര്യ കേരളയാത്രക്ക് നേതൃത്വം നല്‍കുന്നത്. ജനുവരി 23ആം തീയതി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ജനദ്രോഹപരമായ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സംസ്‌ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തിലുള്‍പ്പടെ മുഖ്യമന്ത്രിയുടെ, സ്‌പീക്കറും സഹായം ചെയ്‌തുവെന്നും, അതിനാല്‍ തന്നെ ഇരുവരും തങ്ങളുടെ സ്‌ഥാനങ്ങള്‍ രാജി വെക്കണമെന്നുമാണ് യുഡിഎഫ് ധര്‍ണ്ണയില്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവും ധര്‍ണ്ണയില്‍ ഉന്നയിക്കുന്നുണ്ട്. കൂടാതെ ഇന്ധന വിലവര്‍ധനയും, അനധികൃത നിയമനങ്ങളും, വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥരോടുള്ള മൃദുസമീപനവും ഉള്‍പ്പടെയുള്ളവ ധര്‍ണ്ണയില്‍ യുഡിഎഫ് ചര്‍ച്ചയാക്കും.

Read also : അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE