തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസനെയും കെ മുരളീധരന്‍ എംപിയെയും അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം എല്‍ഡിഎഫിന് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. കിഫ്ബി, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളവ ഇല്ലാതാക്കുമെന്ന് പറഞ്ഞതാണ് ഇവരുടെ ഒന്നാമത്തെ സഹായം. ഇതുവരെ ഒരു മുന്നണിയും കൂടെ ചേര്‍ത്തിട്ടില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ ഒപ്പം കൂട്ടിയതാണ് യുഡിഎഫ് ചെയ്‌ത മറ്റൊരു സഹായമെന്നും എകെ ബാലന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് എല്‍ഡിഎഫ് നേടിയത്.
Read also: തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം