ലക്നൗ: യോഗി സര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുപി സര്‍ക്കാരിനെതിരെ അഖിലേഷിന്റെ ആരോപണം.
തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ ബിജെപി ഒത്തുകളിച്ചെന്നും അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നുമാണ് അഖിലേഷ് പറഞ്ഞത്. ‘ചതി, വഞ്ചന, അട്ടിമറി എന്നിവയിലൂടെ ബിജെപി അധികാര ദുരുപയോഗം നടത്തി. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ അനുകൂല സാഹചര്യം സൃഷ്‌ടിക്കാനാണ് ബിജെപി ശ്രമം’- അഖിലേഷ് പറഞ്ഞു. വോട്ടെടുപ്പില്‍ നടന്ന അട്ടിമറി സംബന്ധിച്ച തെളിവുകള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസമായ നവംബര്‍ പത്തിന് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
യു പിയില്‍ മാത്രമല്ല ബീഹാറിലും നവംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്നത്. അതേസമയം ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
Read also: അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി