തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. നിലവില്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന എല്ലാ ബസുകളും ഉടന്‍ തന്നെ നിരത്തിലിറക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി കുറച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മുഴുവന്‍ ബസുകളും സര്‍വീസുകളും നടത്താനുള്ള തീരുമാനത്തില്‍ കെഎസ്ആര്‍ടിസി എത്തിയത്.
കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും പുനഃരാരംഭിക്കുന്നതോടൊപ്പം തന്നെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനം ആയിട്ടുണ്ട്. ഇനിമുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ 15 യാത്രക്കാര്‍ക്ക് വരെ നിന്ന് യാത്ര ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കെസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ ഉടന്‍ വരുന്ന ക്രിസ്മസ്-പുതുവല്‍സരം പ്രമാണിച്ച് ചില പ്രത്യേക സര്‍വീസുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ബെംഗളുരുവിലേക്കും, അവിടെനിന്ന് തിരിച്ചുമായിരിക്കും ഇവ സര്‍വീസ് നടത്തുക.
Read also : സിഎം രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി







































