ചെന്നൈ: തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോർട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നാലുപേരും തീവ്രപരിചരണ വിഭാഗത്തിലെ മൂന്ന് രോഗികളുമാണ് മരിച്ചത്. വിതരണത്തിൽ ഉണ്ടായ സാങ്കേതിക പിഴവാണ് ഓക്‌സിജന്‍ മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്.
ഓക്‌സിജൻ വിതരണം മുടങ്ങിയതിനെ തുടർന്നാണ് രോഗികള്‍ മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. രോഗികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും ഓക്‌സിജന്‍ വിതരണത്തിലെ സാങ്കേതിക പ്രശ്‍നം മിനിട്ടുകള്‍ക്കകം പരിഹരിച്ചിരുന്നു എന്നും അധികൃതർ വ്യക്‌തമാക്കി.
വിഷയത്തിൽ വെല്ലൂര്‍ ജില്ലാ കളക്‌ടര്‍ എ ഷണ്‍മുഖ സുന്ദരം അന്വേഷണത്തിന് ഉത്തരവിട്ടു. ഓക്‌സിജന്‍ വിതരണ ശൃംഖലയില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എങ്കിൽ മറ്റ് രോഗികളെയും ബാധിക്കുമായിരുന്നു. മരണങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും കളക്‌ടര്‍ അറിയിച്ചു.
Read also: കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ








































