കോവിഡ് വ്യാപനം; ഹൈക്കോടതി നിർദേശം തള്ളി യോഗി സർക്കാർ

By Syndicated , Malabar News
Yogi_Adityanath
യോഗി ആദിത്യനാഥ്
Ajwa Travels

ലഖ്‌നൗ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാന നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാവാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗോരക്പൂര്‍ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഉടന്‍ അടയ്‌ക്കണമെന്ന കോടതിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി.

യുപിയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെ വിമർശിച്ച് കോടതി രംഗത്ത് വന്നത്. വിഷയത്തിൽ സർക്കാരിന് രാഷ്‌ട്രീയം ഉണ്ടെങ്കിലും ഭരണഘടനാ പരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി സർക്കാരിനെ അറിയിച്ചിരുന്നു.

‘മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങളൊന്നും ശ്രദ്ധിക്കാതിരിക്കാൻ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്‌ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്‌ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങള്‍ക്ക് മോശമായി ബാധിക്കും’, എന്നായിരുന്നു കോടതി നിരീക്ഷണം.

Read also: കോവിഡ് വ്യാപനം; യുപിഎസ്​സി പരീക്ഷകൾ മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE