കോവിഡ് വ്യാപനം; യുപിഎസ്​സി പരീക്ഷകൾ മാറ്റിവച്ചു

By Syndicated , Malabar News
Ajwa Travels

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂണിയൻ പബ്ളിക്​ സർവീസ്​ കമ്മീഷൻ (യുപിഎസ്‍സി) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതിയ തീയതി പിന്നീട്​ അറിയിക്കും.

മെയ്​ ഒമ്പതിന്​ നടത്താനിരുന്ന എംപ്ളോയീസ്​ പ്രൊവിഡന്റ് ഫണ്ട്​ ഓർഗനൈസേഷൻ പരീക്ഷ, ഏപ്രിൽ 26 മുതൽ ജൂൺ 18 വരെ നടത്താനിരുന്ന സിവിൽ സർവീസ്​ ഉദ്യോഗാർഥികളുടെ വ്യക്‌തിത്വ പരിശോധന (അഭിമുഖം), ഏപ്രിൽ 20 മുതൽ 23 വരെ നടത്താനിരുന്ന ഐഇഎസ്​-ഐഎസ്എസ് പരീക്ഷയുടെ ഭാഗമായ വ്യക്‌തിത്വ പരിശോധന തുടങ്ങിയവ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ മാറ്റി വച്ചു.

മാറ്റിവെച്ച ടെസ്‌റ്റുകൾക്കും അഭിമുഖങ്ങൾക്കുമായി തീയതികൾ തീരുമാനിക്കുമ്പോൾ അത്​ 15 ദിവസം മുമ്പെങ്കിലും ഉദ്യോഗാർഥികളെ അറിയിക്കുമെന്നും​ യുപിഎസ്‌സി വ്യക്‌തമാക്കി. കൂടാതെ പരീക്ഷകളോ അഭിമുഖങ്ങളോ നിയമനങ്ങളോ സംബന്ധിച്ച കമ്മീഷൻ തീരുമാനങ്ങൾ വെബ്സൈറ്റിൽ നിന്ന്​ അറിയാൻ സാധിക്കും.

Read also: കോഴിക്കോട് മെഡിക്കൽ കോളേജ്; ജീവനക്കാരുടെ ക്ഷാമം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE