യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

By Trainee Reporter, Malabar News
NEET Exam 2021
Ajwa Travels

ന്യൂ ഡെല്‍ഹി: ഒക്‌ടോബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് മറ്റു പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് രണ്ടോ മൂന്നോ മാസത്തേക്ക് പരീക്ഷകള്‍ നീട്ടിവെക്കണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. 2020ലെയും 2021ലെയും സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഒരുമിച്ച് നടത്തണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

Read also: നീറ്റ് ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നു; തിരുച്ചി ശിവ

പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജിയെ യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍  നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷകള്‍ നടത്തുന്നതിന് വേണ്ടി ആവശ്യമായ മുന്‍കരുതലുകളും മതിയായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചാണ് യുപിഎസ്‌സി ഹരജി എതിര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE