ഐഇഎസ്, ഐഎസ്എസ് അഭിമുഖം യുപിഎസ്‌സി മാറ്റിവെച്ചു

By Staff Reporter, Malabar News
UPSC
Ajwa Travels

ഡെൽഹി: 2020ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യൂണിയൻ പബ്‌ളിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അറിയിപ്പ്. പുതുക്കിയ പരീക്ഷാ തീയതികൾ വൈകാതെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ്-19 രോഗബാധയുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം. ഏപ്രിൽ 20 മുതൽ 23 വരെയാണ് നേരത്തെ അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നത്. 162 ഉദ്യോഗാർഥികളാണ് ഐഇഎസ്, ഐഎസ്എസ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്.

ഏപ്രിൽ 20 മുതൽ നടത്താനിരുന്ന എല്ലാ റിക്രൂട്ട്മെന്റ് നടപടികളും മാറ്റിവെക്കാനും യുപിഎസ്‌സി തീരുമാനിച്ചു.

2021ലെ ഐഇഎസ്, ഐഎസ്എസ് പരീക്ഷകൾ നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത് ജൂലൈ 16നാണ്. ഏപ്രിൽ 27 വരെ upsc.gov.in എന്ന വെബ്സൈറ്റ് വഴി ഇതിനായി അപേക്ഷിക്കാം. അപേക്ഷ പിൻവലിക്കാനുള്ള സംവിധാനവും യുപിഎസ്‌സി ഒരുക്കുന്നുണ്ട്.

Read Also: കോൺഗ്രസ് വിട്ടുനിന്നു; ചെന്നിത്തലയുടെ പഞ്ചായത്തിൽ അധികാരം പിടിച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE