ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് അസദുദ്ദീൻ ഉവൈസി. എന്നാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ എസ്‌പി തയ്യാറാകണമെന്നും എഐഎംഐഎം ആവശ്യപ്പെട്ടു.
ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി, രാഷ്‌ട്ര ഉദയ് പാര്‍ട്ടി എന്നിവർ ചേര്‍ന്ന് രൂപീകരിച്ച ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന മുന്നണിയിലാണ് എഐഎംഐഎം നിലവിൽ മൽസരിക്കുന്നത്. മോര്‍ച്ചയുടെ ഒരു മുസ്‌ലീം എംഎല്‍എയെ ഡെപ്യൂട്ടി സ്‌പീക്കറാക്കാമെങ്കില്‍ എസ്‌പിയുമായി സഖ്യത്തിലേര്‍പ്പെടാൻ വിരോധമില്ല എന്നാണ് എഐഎംഐഎമ്മിന്റെ നിലപാട്.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ഉടൻ യുപിയിലേക്ക് എത്തുമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും എഐഎംഐഎം സംസ്‌ഥാന അധ്യക്ഷന്‍ ഷൗക്കത്ത് അലി പറഞ്ഞു. യുപിയിൽ പാര്‍ട്ടിയെ ശക്‌തിപ്പെടുത്താനാണ് ഉവൈസിയുടെ ശ്രമം. ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മൽസരിക്കുമെന്ന് ഉവൈസി നേരത്തെ പറഞ്ഞിരുന്നു.
Read also: ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു







































