ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

By News Desk, Malabar News
Ajwa Travels

ഡെൽഹി: ജമ്മു കശ്‌മീരിലെ ബന്ദിപൊരയില്‍ ഏറ്റുമുട്ടൽ. സൈന്യം രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പൊരയിലെ സൊക്ബാബ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരർ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്‌ഥാനത്തില്‍ സുരക്ഷസേന തെരച്ചില്‍ നടത്തുകയായിരുന്നു.

ഇന്നലെ കൃഷ്‌ണഗാട്ടിയിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ഹിമാചല്‍പ്രദേശ് സ്വദേശിയായ കൃഷ്‌ണവൈദ്യ ആണ് മരിച്ചത്. പെട്രോളിങ്ങിനിടെ ഉണ്ടായ കുഴിബോബ് സ്‌ഫോടനത്തിലായിരുന്നു മരണം.

Also Read: ‘ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം’; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE