‘ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം’; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By News Desk, Malabar News
tokyo olympics
ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
Ajwa Travels

ഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു.

സ്‌നാച്ചിലും ക്ളീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിമ്പിക്‌ ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.

ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയ്‌ക്ക്‌ മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതിന് ശേഷം ഇതാദ്യമായാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് മെ‍ഡല്‍ ലഭിക്കുന്നത്. മണിപ്പൂരിൽ ജനിച്ച ചാനു 87 കിലോഗ്രാം ഭാരോദ്വഹനം അനായാസം പൂർത്തിയാക്കിയെങ്കിലും അവസാന ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടു.

Must Read: പോലീസിന് കൂടുതൽ അധികാരം; ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE