പോലീസിന് കൂടുതൽ അധികാരം; ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ

By Staff Reporter, Malabar News
delhi lef governor anil baijal
അനിൽ ബൈജാൽ
Ajwa Travels

ന്യൂഡെൽഹി: പോലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ഡെൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ ആരെയും അറസ്‌റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നൽകിയിരിക്കുന്നത്.

ഈ നിയമത്തിന് കീഴിൽ 2021 ഒക്‌ടോബർ പതിനെട്ട് വരെ ആരെയും കസ്‌റ്റഡിയിലെടുക്കാനുള്ള അധികാരം പോലീസ് കമ്മീഷണർക്ക് ഉണ്ടായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ജന്തർ മന്തറിൽ കർഷക പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തിലാണ് പോലീസിന് കൂടുതൽ അധികാരം നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജന്തർ മന്തറിലെത്തിയ 200 കർഷകർ കിസാൻ പാർലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്‌തമാക്കിയിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്ന പശ്‌ചാത്തലത്തിലാണ് കർഷകരുടെ പുതിയ പ്രതിഷേധ രീതി.

Read Also: മഹാരാഷ്‌ട്രയില്‍ വ്യാപക നാശം വിതച്ച് കനത്ത മഴ; മരണം 136

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE