ന്യൂഡെൽഹി: കാലാവസ്ഥ മോശമായതിനെ തുടർന്ന് അമർനാധിലേക്കുള്ള തീർഥാടന യാത്ര താൽക്കാലികമായി നിർത്തി വച്ചു. പഹൽഗാമിലെ നുൻവാൻ ബേസ് ക്യാംപിൽ നിന്ന് ഗുഹാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ നീങ്ങാൻ അനുവദിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
3000ത്തോളം തീർഥാടകരാണ് നിലവിൽ പഹൽഗാമിലെ നുൻവാൻ ബേസ് ക്യാംപിൽ ഉള്ളത്. കൂടാതെ 4000ത്തോളം തീർഥാടകർ ചന്ദർ കോട്ടിലെ യാത്രി നിവാസിലും നിലവിൽ തങ്ങുന്നുണ്ട്. കഴിഞ്ഞ 2 വർഷമായി കോവിഡ് വ്യാപനത്തെ തുടർന്ന് അമർനാഥ് തീർഥാടനം നിർത്തി വച്ചിരിക്കുകയായിരുന്നു.
Read also: മാലിന്യ പ്ളാന്റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനം; മന്ത്രി







































