ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍

By News Desk, Malabar News
Amazone_Oct-02
Ajwa Travels

ന്യൂഡെല്‍ഹി: ആമസോണിന്റെ കേസില്‍ ഫ്യൂചര്‍ ഗ്രൂപ്പ് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഫ്യൂചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ ചെയ്‌ത ഉത്തരവിനെതിരെയാണ് ഫ്യൂചര്‍ ഗ്രൂപ്പിന്റെ നീക്കം.

Also Read: തായ്‌വാനിൽ  കുഞ്ഞുങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ത്തു മൃഗങ്ങള്‍

ആമസോണ്‍ എസ്‌ഐഎസിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം. ഫ്യൂചര്‍ ഗ്രൂപ് ഭാഗമല്ലാത്ത കരാറിന്റെ പേരിലാണ് സിങ്കപ്പൂരിലെ ആര്‍ബിട്രേഷന്‍ സെന്റര്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്പനി ആരോപിക്കുന്നു. ഫ്യൂചര്‍- റിലയന്‍സ് ഇടപാടില്‍ തങ്ങളുമായി ഉണ്ടാക്കിയ കരാര്‍ ഫ്യൂചര്‍ ഗ്രൂപ്പ് ലംഘിച്ചെന്ന് ആരോപിച്ചാണ് ആമസോണ്‍ ആര്‍ബിട്രേഷന്‍ സെന്ററിനെ സമീപിച്ചത്. ഫ്യൂചര്‍- റിലയന്‍സ് ഇടപാട് സ്‌റ്റേ ചെയ്‌ത്‌ ആമസോണിന് അനുകൂലമായിരുന്നു ആര്‍ബിട്രേഷന്‍ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE