ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആസ്‌തികൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച ഡെൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയ റെഗുലേറ്റർമാരോട് ലയന കരാറുമായി ബന്ധപ്പെട്ട് നാലാഴ്‌ചത്തേക്ക് അന്തിമ നടപടികൾ എടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവ, മുകുൾ റോത്തഗി എന്നവർ ഉൾപ്പെടെയുളള അഭിഭാഷകരുടെ വാദം കേട്ടശേഷമാണ് നടപടി. ആമസോണിന്റെ ഹരജിയിൻമേൽ റിയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഇടപാട് തടഞ്ഞു കൊണ്ടുള്ള ഡെൽഹി ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്. നാലാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
Read Also: സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ പിജി സിലബസിൽ; പ്രതിഷേധം