മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. സുനിൽ മാനെ എന്ന പോലീസ് ഇൻസ്പെക്ടറാണ് അറസ്റ്റിലായത്. കേസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സച്ചിൻ വാസെ, റിയാസുദീൻ കാസി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർക്കൊപ്പം സുനിൽ മാനെയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് അന്വേഷണ സംഘം ആരോപിച്ചു.
അതിനിടെ, അംബാനിയുടെ വസതിക്ക് സമീപം ഉപേക്ഷിച്ച വാഹനത്തിൽ ഉണ്ടായിരുന്ന ജലറ്റിൻ സ്റ്റിക്കുകൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഒരു വ്യവസായി ആണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
Read also: സൗദിയിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം



































