അംബാനിയുടെ വീട് അന്വേഷിച്ച് ടൂറിസ്‌റ്റ്; പിന്നാലെ പോലീസ് കസ്‌റ്റഡി

By Syndicated , Malabar News
security-outside-antilia
Ajwa Travels

മുംബൈ: മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ച വ്യക്‌തിയെ കസ്‌റ്റഡിയില്‍ എടുത്ത് മുംബൈ പോലീസ്. സുരേഷ് വിസഞ്‌ജി പട്ടേല്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പട്ടേല്‍ ഒരു വിനോദ സഞ്ചാരി ആണെന്നുമാണ് വിലയിരുത്തൽ.

നഗരത്തിലെ ലാന്റ്മാര്‍ക്ക് ആയതിനാലാണ് ഇയാൾ അംബാനിയുടെ വീടിനെക്കുറിച്ച് അന്വേഷിച്ചതെന്നും പോലീസ് വ്യക്‌തമാക്കി. നേരത്തെ അംബാനിയുടെ വീടായ ആന്റിലയെക്കുറിച്ച് ചോദിച്ച് രണ്ട് പേര്‍ സമീപിച്ചതായി ടാക്‌സി ഡ്രൈവര്‍ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയിരുന്നു.

Read also: എന്റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല; അമിത് ഷായോട് മിസോറാം മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE