ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി

By Staff Reporter, Malabar News
mukesh-ambani-adani
മുകേഷ് അംബാനി, ഗൗതം അദാനി
Ajwa Travels

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും ചെയ്‌തത് അവരുടെ ആസ്‌തി മൂല്യത്തിലുണ്ടാക്കിയ മാറ്റമാണിതിന് കാരണം.

9100 കോടി ഡോളറാണ് അംബാനിക്ക് കഴിഞ്ഞ വർഷം ബ്ളൂംബെർഗ് കണക്കാക്കിയിരുന്ന ആസ്‌തിമൂല്യം. അദാനിയുടേതാകട്ടെ 8880 കോടി ഡോളറും. ഇക്കൊല്ലം അദാനിയുടെ ആസ്‌തിയിൽ 5500 കോടി ഡോളർ വർധന ഉണ്ടായപ്പോൾ അംബാനിക്ക് ഉണ്ടായത് 1430 കോടി ഡോളർ മാത്രമാണ്.

അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് , അദാനി ട്രാൻസ്‌മിഷൻ, അദാനി പവർ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ഉയരുകയായിരുന്നു. എന്നാൽ, സൗദി അരാംകോയുമായുള്ള ഇടപാടിൽ നിന്ന് റിലയൻസ് പിൻമാറിയതോടെ റിലയൻസ് ഓഹരികളുടെ വില ഇടിയുകയും ചെയ്‌തു. ഇതാണ് അദാനിക്ക് നേട്ടമായത്.

Read Also: ഐഎസ്എല്ലിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; വെല്ലുവിളിയുമായി നോർത്ത് ഈസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE