സൗദിയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. അൽ ദർബിൽ പ്രവർത്തിക്കുന്ന അൽ ദർബ് സെൻട്രൽ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് സിവിൽ ഡിഫൻസ് തീ നിയന്ത്രണ വിധേയമാക്കിയത്.

തൊട്ടടുത്ത് പെട്രോൾ പമ്പുണ്ടായിരുന്നത് ആശങ്ക ഉയർത്തിയെങ്കിലും പമ്പിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ ഡിഫൻസിന് കഴിഞ്ഞു. അധികൃതർ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും സമീപത്തെ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Also Read: സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE