സൗദിക്ക് നേരെ ആക്രമണ ശ്രമം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്ത് അറബ് സഖ്യസേന

By Staff Reporter, Malabar News
houthi attack
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താനുള്ള ഹൂതി ശ്രമം അറബ് സഖ്യസേന തകര്‍ത്തതായി റിപ്പോർട്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകൾ വെള്ളിയാഴ്‍ച സേന തകര്‍ത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട് ചെയ്‍തു. മൂന്ന് ഡ്രോണുകളാണ് വിക്ഷേപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ സൗദിയിലും ഖമീസ് മുശൈത്തിലും ജിസാനിലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് മൂന്ന് ഡ്രോണുകളാണ് അയച്ചതെന്നും എന്നാൽ ഇവ ലക്ഷ്യ സ്‌ഥാനങ്ങളില്‍ എത്തുന്നതിന് മുൻപ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്.

അതേസമയം സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍, അന്താരാഷ്‍ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന വ്യക്‌തമാക്കി.

Read Also: പ്ളസ്‌ടു പരീക്ഷകൾക്ക് മാറ്റമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE