വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇരു സ്‌ഥാനാര്‍ഥികളും ശക്‌തമായ പോരാട്ടം കാഴ്‌ച വെക്കുന്നുണ്ടെങ്കിലും റിപ്പബ്ളിക്കന്‍ സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്നേറ്റം പ്രകടമായി. നിലവില്‍ ബൈഡന്‍ 224 ഇലക്‌ട്രറല്‍ വോട്ടുകളും ട്രംപ് 213 വോട്ടുകളും നേടിയിട്ടുണ്ട്. 538 ഇലക്‌ട്രറല്‍ വോട്ടുകളില്‍ 270 എണ്ണത്തില്‍ വിജയിക്കുന്നയാളാവും പ്രസിഡണ്ട് സ്‌ഥാനത്തെത്തുക.
29 വോട്ടുകളുള്ള ഫ്‌ളോറിഡ, 38 വോട്ടുകളുള്ള ടെക്‌സസ് എന്നിവിടങ്ങളില്‍ നേടിയ വിജയമാണ് ട്രംപിനെ്റ സാധ്യതകള്‍ വര്‍ധിപ്പിച്ചത്. യുഎസ് ഉപരിസഭയായ സെനറ്റില്‍ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും 46 സീറ്റുകളില്‍ വീതം വിജയിച്ചു. യുഎസ് അധോസഭയായ കോണ്‍ഗ്രസില്‍ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥികള്‍ക്ക് നേരിയ മുന്നേറ്റമുണ്ട്.
കഴിഞ്ഞ തവണ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ഹിലാരി ക്ലിന്റണില്‍ നിന്ന് പിടിച്ചെടുത്ത ഫ്‌ളോറിഡയില്‍ ട്രംപ് ഇത്തവണയും ശക്‌തമായ മുന്നേറ്റമാണ് നടത്തിയത്. ചാഞ്ചാട്ട സാധ്യത പ്രകടിപ്പിച്ച ഈ സംസ്‌ഥാനത്തുള്ള ഇലക്‌ട്രറല്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായിരുന്നു എന്നാല്‍ പോരാട്ടത്തിനൊടുവില്‍ ഇവിടുത്തെ 29 സീറ്റുകളില്‍ ട്രംപ് വിജയിച്ചു.
38 ഇലക്‌ട്രറല്‍ വോട്ടുകളുള്ള ടെക്‌സസായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. തുടക്കത്തില്‍ ബൈഡന്‍ ഇവിടെ മുന്നേറ്റം നടത്തിയിരുന്നെങ്കിലും 52.2 ശതമാനം വോട്ടുകളുമായി ട്രംപ് ഇവിടെ വിജയിച്ചു. ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് ഏറെ സ്വാധീനമുള്ള സംസ്‌ഥാനം കൂടിയാണ് ഇത്. ബൈഡന്‍ ഇവിടെ 46.3 ശതമാനം വോട്ടുകള്‍ നേടി.
അതേ സമയം, ഡെമോക്രാറ്റുകളുടെ പരമ്പരാഗത ശക്‌തികേന്ദ്രങ്ങളിലെല്ലാം ബൈഡന്‍ മികച്ച മുന്നേറ്റം നടത്തുകയും ചെയ്‌തു. 12 വോട്ടുകളുള്ള വാഷിംഗ്ടണ്‍, 55 വോട്ടുകളുള്ള കാലിഫോര്‍ണിയ, 20 വോട്ടുകളുള്ള ഇല്ലിനോയ്സ്, 29 വോട്ടുകളുള്ള ന്യൂയോര്‍ക്ക്, 13 വോട്ടുകളുള്ള വിര്‍ജീനിയ, 14 വോട്ടുകളുള്ള ന്യൂജഴ്സി, 10 വോട്ടുകളുള്ള മേരിലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ബൈഡനാണ് മുന്നില്‍.
Read also: നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്







































